KozhikodeLatest NewsKeralaNattuvarthaNews

ദേശീയപാതയിൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു: ആറുപേര്‍ക്ക് പരിക്ക്

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍(60), അ​ഷ്റ​ഫ്(49), റാ​ബി​യ(49), ന​ഷ​വ(21), നാ​ജി(15), ലി​സ്മ(14) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

അ​ണ്ട​ത്തോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റു​പേ​ര്‍ക്ക് പ​രി​ക്കേറ്റു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍(60), അ​ഷ്റ​ഫ്(49), റാ​ബി​യ(49), ന​ഷ​വ(21), നാ​ജി(15), ലി​സ്മ(14) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു തീ ​പി​ടി​ച്ചു: നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ടി​ൽ വൻദുരന്തം ഒഴിവായി

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ത​ങ്ങ​ള്‍പ​ടി പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡൈ​വേ​ര്‍ഷ​ന്റെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ര്‍മി​ച്ച റോ​ഡി​ല്‍ നി​ന്നും നി​ല​വി​ലെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ട​യാ​ണ് കോ​ണ്‍ക്രീ​റ്റ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച​ത്.

Read Also : മക്കളുടെ മൃതദേഹം 200 കിലോ ഉപ്പില്‍ മണിക്കൂറുകളോളം സൂക്ഷിച്ച്‌ മാതാപിതാക്കള്‍: വിചിത്ര സംഭവത്തിനു പിന്നിൽ…

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ അ​ണ്ട​ത്തോ​ട് ആം​ബു​ല​ന്‍സ് പ്ര​വ​ര്‍ത്ത​ക​ര്‍ ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഇ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button