Latest NewsIndia

2023ൽ 40 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിച്ച് യോഗി സർക്കാർ, ലഭിക്കുന്നത് ഒരു കോടി യുവാക്കൾക്ക് തൊഴിൽ

ലഖ്‌നൗ: ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് ചുവടു വച്ചു കൊണ്ട് 2023 ൽ മാത്രം 40 ലക്ഷം കോടിയുടെ നിക്ഷേപങ്ങൾ ആകർഷിച്ച് ഉത്തർപ്രദേശ്. 2023 ലെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് ശേഷം സംസ്ഥാനത്ത് നിക്ഷേപത്തിന്റെ ഒഴുക്ക് പുരോഗമിക്കുകയാണ്. ഈ സംരംഭം സംസ്ഥാനത്ത് ഒരു കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2024-ന്റെ ആദ്യ മാസങ്ങളിൽ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടത്തിൽ ആരംഭിക്കും. ഈ പ്രോജക്ടുകളിൽ ചിലത് നിലവിൽ തന്നെ വലിയ ശ്രദ്ധയാകര്ഷിച്ചിട്ടുണ്ട്. ഇവയുടെ പുരോഗതിയും അതിവേഗത്തിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024-ന്റെ ആദ്യ മാസങ്ങളിൽ 15 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ആദ്യഘട്ടത്തിൽ ആരംഭിക്കും.

അഞ്ച് ഗ്രാമങ്ങളിലായി 1,472 ഏക്കറിൽ രണ്ട് ഘട്ടങ്ങളിലായി ലളിത്പൂരിൽ ഒരു ബൾക്ക് ഫാർമ/ഡ്രഗ് പാർക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് യോഗി സർക്കാർ. നിലവിൽ 300 ഏക്കർ സ്ഥലത്ത് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, മാപ്പിംഗ്, മണ്ണ് സാമ്പിൾ, ഘടനാപരമായ വികസനം എന്നിവയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.ലഖ്‌നൗവിൽ, നാദർഗഞ്ചിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നഗരം വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.

ഉത്തർപ്രദേശ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോളിസി (UPEMP) പ്രകാരം ഉത്തർപ്രദേശ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ലിമിറ്റഡ് (UPECL) ഈ നിർദ്ദിഷ്ട നഗരത്തിന്റെ വികസനം ഏറ്റെടുക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, 40 ഏക്കർ ഭൂമിയിൽ AI അടിസ്ഥാനമാക്കിയുള്ള സൈബർ സിറ്റിയുടെ നിർമ്മാണം നടക്കും.

കൂടാതെ, ഗ്രേറ്റർ നോയിഡയിൽ, ഫിലിം സിറ്റി, ലോജിസ്റ്റിക് പാർക്ക്, മെഡിക്കൽ ഉപകരണ പാർക്ക്, ഡാറ്റാ സെന്റർ പാർക്ക്, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, സമർപ്പിത ചെറുകിട വ്യവസായ അപ്പാരൽ, സെക്ടർ 21 ലെ കരകൗശലവസ്തുക്കൾ, ടോയ് പാർക്ക് എന്നിവയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ നന്നായി പുരോഗമിക്കുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button