Latest NewsNewsAutomobile

പ്രകൃതി വാതകം ഉപയോഗിക്കുന്ന കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കും: പുതിയ പദ്ധതിയുമായി ടാറ്റ മോട്ടേഴ്സ്

2024 ജനുവരി മുതൽ തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്

ന്യൂഡൽഹി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്. ഇത്തരം വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്‍റെ തീരുമാനം. സുസ്ഥിര ഗതാഗതത്തിലേക്കുളള ചുവടുവെയ്പ്പിന്റെ ആദ്യപടിയായാണ് പുതിയ മാറ്റത്തിന് തുടക്കമിടുന്നത്. ഇതിനായി വൈദഗ്ധ്യത്തിനും ഇന്നോവേഷനും പ്രാധാന്യം നൽകുന്നതാണ്.

നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2050 ഓടെ ഇന്ത്യൻ നിരത്തുകളിൽ ട്രക്കുകളുടെ എണ്ണം നാലിരട്ടിയായി വർദ്ധിക്കുന്നതാണ്. ഈ സാഹചര്യത്തിൽ പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം പരമാവധി വർദ്ധിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. ‘സുസ്ഥിര ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തിന്റെ മുൻനിരയിലാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സ് ഉള്ളത്’, കമ്പനിയുടെ ട്രക്ക്സ് വൈസ് പ്രസിഡന്റും, ബിസിനസ് ഹെഡുമായ രാജേഷ് കൗൾ വ്യക്തമാക്കി.

Also Read: മഞ്ഞുകാലത്ത് പ്രത്യേകമായി തലവേദന? കാരണങ്ങള്‍ ഇതാണ്…

2024 ജനുവരി മുതൽ തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ഉൽപ്പാദന ചെലവ് കണക്കിലെടുത്താണ് വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. അതേസമയം, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പ്രത്യേക ന്യൂ ഇയർ ഓഫറുകൾ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button