Latest NewsNewsTechnology

ടെസ്‌ല ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണം: എൻജിനീയർക്ക് പരിക്കേറ്റ വിഷയത്തിൽ 2 വർഷത്തിനുശേഷം കൂടുതൽ വിവരങ്ങൾ പുറത്ത്

കാറുകൾക്ക് ആവശ്യമായ ഘടക ഭാഗങ്ങൾ മുറിച്ചെടുക്കുന്ന റോബോട്ടാണ് ജീവനക്കാരനെ പരിക്കേൽപ്പിച്ചത്

ടെസ്‌ല ഫാക്ടറിയിൽ റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ഗുരുതര പരിക്കേറ്റ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഗിഗാ ടെക്സാസ് ഫാക്ടറിയിലാണ് സംഭവം. പ്രവർത്തനം തകരാറിലായ റോബോട്ടാണ് എൻജിനീയറെ ആക്രമിച്ചത്. ഇയാളെ ഞെരിക്കുകയും ലോഹ നഖങ്ങൾ ശരീരത്തിൽ ആഴ്ത്തുകയും ചെയ്തിരുന്നു. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് മേഖലയ്ക്ക് ജോലി ചെയ്ത ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്.

കാറുകൾക്ക് ആവശ്യമായ ഘടക ഭാഗങ്ങൾ മുറിച്ചെടുക്കുന്ന റോബോട്ടാണ് ജീവനക്കാരനെ പരിക്കേൽപ്പിച്ചത്. ഈ ജോലി ചെയ്യുന്നതിനായി മൂന്ന് റോബോട്ടുകൾ ഉണ്ടെങ്കിലും, രണ്ടെണ്ണം ഓഫ് ആക്കിയിരുന്നു. എന്നാൽ, അബദ്ധവശാൽ മൂന്നാമത്തെ റോബോട്ട് ഓൺ ആയതോടെയാണ് ജീവനക്കാരന് നേരെ കുതിച്ചത്. ഇത് 2 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണെങ്കിലും ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ട് പുറത്തുവന്നത്. നിലവിൽ, ജീവനക്കാരന്റെ പരിക്കുമായി ബന്ധപ്പെട്ട് ഫെഡറൽ അധികൃതർക്കും ആരോഗ്യ മേഖലയിലെ അധികാരികൾക്കും നൽകിയ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ദക്ഷിണകൊറിയയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തിൽ പച്ചക്കറികൾ നിറച്ച പെട്ടികൾ എടുത്തുവയ്ക്കുന്നതിനായി ഉപയോഗിച്ച റോബോട്ടാണ് ജീവനക്കാരനെ ആക്രമിച്ചത്. പിന്നീട് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read: കാ​റി​നു​ള്ളി​ലെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച് കടത്താൻ ശ്രമം: 52 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button