KasargodKeralaNattuvarthaLatest NewsNews

പ​ഴ​വ​ർ​ഗ​ത്തി​ന്റെ വി​ല​ സം​ബ​ന്ധി​ച്ച് തർക്കം, യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ആശുപത്രിയിൽ

ബേ​ക്ക​ൽ മൗ​വ്വ​ലി​ലെ അ​ബൂ​ബ​ക്ക​റി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ബീ​റി​നെയാ​ണ് കൊലപ്പെടുത്താൻ ശ്രമിച്ച​ത്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഫ്രൂ​ട്ട്സ് ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ചതായി പരാതി. ബേ​ക്ക​ൽ മൗ​വ്വ​ലി​ലെ അ​ബൂ​ബ​ക്ക​റി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ബീ​റി​നെയാ​ണ് കൊലപ്പെടുത്താൻ ശ്രമിച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ൽ പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. പ​ഴ​വ​ർ​ഗ​ത്തി​ന്റെ വി​ല​ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രു ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി ത​ല​യി​ൽ​ നി​ന്നും ചെ​വി​യി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്നു​കി​ട​ന്ന യു​വാ​വി​നെ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് : മുഖ്യമന്ത്രി പിണറായി വിജയന്‍

ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട യു​വാ​വ് കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​കയായിരുന്നു. പ്ര​തി​ക​ളി​ലൊ​രാ​ൾ സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് കാ​വ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ സം​ഘ​ത്തി​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button