Life Style

ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രകൃതിയുമായി ബന്ധപ്പെട്ട പത്ത് വഴികള്‍

എല്ലാ തിരക്കുകളില്‍ നിന്നും മാറി ഒറ്റയ്ക്ക് പ്രകൃതിയുടെ വിസ്മയങ്ങള്‍ ആസ്വദിക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. പ്രകൃതിയെ അറിഞ്ഞും കണ്ടും അതില്‍ അലിഞ്ഞും ജീവിക്കുന്നതിലൂടെ മനുഷ്യന്റെ ഉത്കണ്ഠയും, സമ്മര്‍ദ്ദവുമെല്ലാം കുറയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ ഇതാ പത്ത് വഴികള്‍.

1. നടക്കുക

ആര്‍ക്കും സാധിക്കുന്ന ലളിതമായ ഒരു പ്രവര്‍ത്തിയാണ് നടത്തം. അടുത്തുള്ള പാര്‍ക്കിലോ, കുന്നുകളിലൂടെയോ കടല്‍ത്തീരത്ത് കൂടിയോ ഉള്ള നടത്തം ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇതിലൂടെ മനുഷ്യന്റെ മാനസിക നില മെച്ചപ്പെടുകയും, സര്‍ഗ്ഗാത്മകത വര്‍ധിക്കുകയും ചെയ്യും.

2. ക്യാമ്പിംഗും വാന നിരീക്ഷണവും

രാത്രിയില്‍ വിശാലമായ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് പ്രപഞ്ചവുമായി അടുക്കാനുള്ള ഒരു വഴിയാണ്. കൂടാതെ ക്യാമ്പിംഗും പ്രകൃതിയെ അടുത്ത് അറിയാനുള്ള ഒരു വഴിയായി ആളുകള്‍ ഉപയോഗിക്കുന്നു.

3. പൂന്തോട്ട പരിപാലനം

നിങ്ങളുടെ ചുറ്റുപാടും ചെടികള്‍ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും വിഷാദത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യും. ചെറിയ ഒരു പൂന്തോട്ടം പോലും നിങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

4. യോഗയും മെഡിറ്റേഷനും

വീടിന് പുറത്ത് വച്ചുള്ള യോഗയും മെഡിറ്റേഷനും ഉത്കണ്ഠയും, സമ്മര്‍ദ്ദവും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ട്രെച്ചിംഗ്, ബ്രീത്തിംഗ് ) തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത്

5. വന്യജീവി നിരീക്ഷണം

വന്യജീവികളെ അവരുടെ തന്നെ ചുറ്റുപാടില്‍ കാണാനായി യാത്രകള്‍ പോകുന്നത് മാനസികോല്ലാസത്തിനുള്ള ഒരു ഉപാധിയാണ്. പക്ഷി നിരീക്ഷണവും, കടല്‍ യാത്രകളും, ചിത്രശലഭ പാര്‍ക്കുകളുടെ സന്ദര്‍ശനവും എല്ലാം ഇതില്‍ ഉള്‍പ്പെടും.

6. ഫോട്ടോഗ്രഫി

നേച്ചര്‍ ജേണലിങ്, ഫോട്ടോഗ്രഫി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാറുണ്ട്. പ്രകൃതിയെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം മെച്ചപ്പെട്ട ഒരു ജീവിതം നമുക്ക് സമ്മാനിക്കും.

7. ഇക്കോ തെറാപ്പി

പ്രകൃതിയുമായി ബന്ധപ്പെട്ട പദ്ധതികളുടെയോ പ്രവര്‍ത്തനങ്ങളുടെയോ ഭാഗമാകുന്നതിലൂടെയും അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെയും ജീവിതത്തില്‍ ഒരു പുത്തനുണര്‍വ് കൈവരും.

8. വാട്ടര്‍ തെറാപ്പി

ഒഴുകുന്ന ജലത്തിന്റെ ശബ്ദം, തിരമാലകളുടെ ശബ്ദം, മഴയുടെ ശബ്ദം എന്നിവയ്ക്ക് കാതോര്‍ക്കുമ്പോള്‍ മനസും ശരീരവും ഒരുപോലെ വിശ്രമം അനുഭവിക്കുകയും മനസ്സിന് സമാധാനം അനുഭവപ്പെടുകയും ചെയ്യും.

9. ഷിന്‍ റിന്‍-യോകു

ഫോറസ്റ്റ് ബാത്ത് അഥവാ ഷിന്‍ റിന്‍ – യോകു എന്ന സമ്പ്രദായം ജപ്പാനില്‍ നിന്നും ഉത്ഭവിച്ചതാണ്. ശരീരികമായല്ലാതെ മാനസികമായി പ്രകൃതിയെ ഒരാള്‍ തന്നിലേക്ക് ആഗിരണം ചെയ്യുന്ന രീതിയാണിത്. വനങ്ങളില്‍ ഇങ്ങനെ സമയം ചെലവഴിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

10. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ സ്വയം ഒരു ലക്ഷ്യ ബോധം കൈവരാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ സാമൂഹികമായ പല നേട്ടങ്ങളുണ്ടാവുകയും മാനസിക നില മെച്ചപ്പെടുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button