Latest NewsNewsIndia

ഉത്തരേന്ത്യയിൽ അന്തരീക്ഷ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക്, അതിശൈത്യ തരംഗത്തിന് സാധ്യത

ഡൽഹിയിൽ ശൈത്യകാലം വന്നെത്തിയതോടെ വായു മലിനീകരണവും രൂക്ഷമാണ്

ന്യൂഡൽഹി: അതിശൈത്യത്തിൽ നിന്നും കരകയറാനാകാതെ ഉത്തരേന്ത്യ. നിലവിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അന്തരീക്ഷ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. അതിനാൽ, രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ, വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

ഡൽഹിയിൽ ശൈത്യകാലം വന്നെത്തിയതോടെ വായുമലിനീകരണവും രൂക്ഷമാണ്. നിലവിൽ, എയർ ക്വാളിറ്റി ഇൻഡക്സ് 450-ന് മുകളിലാണ്. ജിആർഎപി 3 പ്രകാരമുള്ള നിയമങ്ങൾ നടപ്പാക്കിയെങ്കിലും മലിനീകരണ തോത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അതിശൈത്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാലയളവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ രോഗികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്.

Also Read: പുതിയ ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശനാണ്യ ശേഖരം: 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button