Latest NewsNewsIndia

രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 841 പേർക്ക്: കനത്ത ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് ഇതുവരെ 145 ജെഎൻ 1 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക വിതച്ച് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുളള ഏറ്റവും ഉയർന്ന കണക്കാണിത്. കൂടാതെ, 3 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളം, കർണാടകം, ബീഹാർ എന്നിവിടങ്ങളിലാണ് ഓരോ കോവിഡ് മരണം വീതം നടന്നിട്ടുള്ളത്.

പുതിയ കണക്കുകൾ കൂടി പുറത്തുവന്നതോടെ, രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 4,309 ആയി ഉയർന്നു. കോവിഡിന്റെ വകഭേദമായ ജെഎൻ 1 കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 145 ജെഎൻ 1 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അസുഖ ബാധിതരും, പ്രായമുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കുകയും, പൊതുഇടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

Also Read: ആഘോഷങ്ങൾക്കിടയിലും മാസ്ക് മുഖ്യം! മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button