KeralaDevotionalUncategorized

കടത്തനാടിന്റെ പരദേവതാ ക്ഷേത്രമായ ലോകനാർക്കാവിലമ്മയുടെ വിശേഷങ്ങൾ അറിയാം

വടക്കൻപാട്ടിലെ വീരനായകനായ തച്ചോളി ഒതേനൻ കളിച്ചു വളർന്നത് ലോകനാർകാവിലമ്മയുടെ തിരുമുറ്റത്തായിരുന്നു. കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതയായിരുന്നു ലോകനാർ കാവിലമ്മ. മലയും കാവും ആറും ചേർത്ത് ലോകമലയാർകാവ് എന്ന് ക്ഷേത്രത്തിന് പേരുവന്നുവെന്നും ഇതു പിന്നീട് ലോപിച്ച് ലോകനാർകാവായി എന്നുമാണ് പണ്ഡിതമതം.ഭഗവതിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇത് ഒരു ത്രിമൂർത്തീക്ഷേത്രമാണ്. ശ്രീകോവിലില്‍ ലോകനാര്‍ കാവിലമ്മ.

ചതുര്‍ബാഹുക്കളോടുകൂടിയ പഞ്ചലോഹവിഗ്രഹം. ലോകനാര്‍കാവ്‌ ശൈവ-വൈഷ്ണവ-ശാക്തേയ സങ്കല്‍പ്പങ്ങള്‍ ഒത്തുചേര്‍ന്ന ഒരപൂര്‍വ ക്ഷേത്രം. ഒതേനന്റെ വീരാപദാനങ്ങളിലൂടെ ലോകനാര്‍കാവിനും ഖ്യാതി. കടത്തനാട്ടിലെ നാടുവാഴി പുതുപ്പണം വാഴുന്നോരുടേയും മാണിക്കോത്ത്‌ ഉപ്പാട്ടിയുടെയും മകനായി ഒതേന്‍ ജനിച്ചു. മയ്യഴിയിലും തുളുനാട്ടിലും പോയി പതിനെട്ടടവും പഠിച്ചു. അറുപത്തിനാല്‌ അങ്കവും ജയിച്ചു. വിജയത്തിന്‌ കാവിലമ്മയുടെ അനുഗ്രഹം ഉണ്ടായി. ഒടുവില്‍ കതിരൂര്‍ ഗുരുക്കളുമായുള്ള അങ്കത്തട്ടിലും ജയിച്ചു. പോന്നിയത്തെ അങ്കത്തില്‍ ജയിച്ച ആഹ്ലാദത്തോടെ ഒതേനന്‍ വീട്ടിലേക്ക്‌ തിരിച്ചു.

കളരിയില്‍ വച്ചുമറന്നുപോയ മടിയായുധം എടുത്ത്‌ തിരിച്ചുവരുമ്പോള്‍ ഗുരുക്കളുടെ ശിഷ്യന്‍ മായന്‍കുട്ടി പതിയിരുന്ന്‌ ഒതേനനെ വെടിവച്ച്‌ ചതിച്ചുകൊന്നു. ഈ സമയത്ത്‌ കാവിലമ്മയുടെ സാന്നിധ്യം ഇല്ലാതിരുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന്‌ പറയുന്നു. ക്ഷേത്രപ്പറമ്പിലേക്ക് കയറുന്നിടത്ത് വലിയ കുളം. അതിനു മുന്നിലായി രണ്ടു കൂറ്റൻ വടവൃക്ഷങ്ങൾ.ലോകനാർകാവിലമ്മയുടെ ആറാട്ടിന് പൂരക്കളി എന്നാണ് പറയുക. വൃശ്ചികം ഒന്നിന് നടക്കുന്ന വാൾ എഴുന്നുള്ളത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ഓണത്തിനും വിഷുവിനുമുള്ള തേങ്ങയേറും പ്രശസ്തമാണ്. ലോകനാര്‍കാവിലെ തോറ്റംചൊല്ലല്‍ പ്രസിദ്ധമാണ്‌. അതുപോലെ നഗരപ്രദക്ഷിണവും.

ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്‌ കടന്നുപോകുന്ന വഴിയില്‍ കരിയില കൂട്ടിയിട്ട്‌ തീയിട്ടും പടക്കംപൊട്ടിച്ചുമാണ്‌ സ്വീകരിക്കുക. ഇവിടത്തെ ആറാട്ടിന്‌ പൂരംകളിയെന്ന്‌ പറയും. മലബാറിലെ മറ്റ്‌ ക്ഷേത്രങ്ങളിലെ പൂരംകളിയില്‍നിന്നും വ്യത്യസ്തമാണിത്‌. നട അടച്ചു കഴിഞ്ഞശേഷമേ കളി തുടങ്ങാവൂ. പൂരമാല ചൊല്ലുമ്പോള്‍ ദേവിയും കളിയില്‍ പങ്കെടുക്കുമെന്നാണ്‌ വിശ്വാസം. പൊതിച്ച തേങ്ങ ചിറയില്‍ മുക്കി ക്ഷേത്രത്തിന്‌ പ്രദക്ഷിണംവച്ച്‌ മുന്നിലുള്ള കരിങ്കല്ലില്‍ എറിഞ്ഞുടയ്ക്കുന്നത്‌ ഒരു വഴിപാടാണ്‌. മകര സംക്രമണത്തിന്‌ ഉച്ചാല്‍ വിളക്കുണ്ട്‌.

ലോകനാര്‍കാവ്‌ ഭഗവതി കോങ്ങാന്നൂർ ക്ഷേത്രത്തിലെ അനിയത്തിയെ കാണാനുള്ള എഴുന്നെള്ളത്താണിത്‌. ലോകനാര്‍കാവിലെ സത്യം ചെയ്യല്‍ ഏതൊരാളിന്റെയും നിരപരാധിത്വം തെളിയിക്കും വിധം വിപുലമായ ചടങ്ങായിരുന്നു. ഇപ്പോള്‍ സത്യം ചൊല്ലല്‍ മാത്രമേയുള്ളൂ. പ്രധാന വഴിപാടികള്‍ മൂന്നുക്ഷേത്രങ്ങളിലും ഒരുപോലെ തന്നെ. ഒരുദിവസത്തെ പൂജയും നിറമാലയും വിശേഷ വഴിപാടായി നടക്കുന്നു.

shortlink

Post Your Comments


Back to top button