Latest NewsNewsTechnology

പുതുവർഷത്തിൽ തരംഗമാകാൻ കിടിലൻ ഹാൻഡ്സെറ്റുമായി ടെക്നോ എത്തുന്നു, ലോഞ്ച് തീയതിയും ഫീച്ചറുകളും അറിയാം

ആമസോണിന്റെ നോട്ട്ഫൈ പേജിൽ സ്മാർട്ട്ഫോണിന്റെ ചുരുക്കം ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

പുതുവർഷത്തിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോപ് 8 ആണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ജനുവരി മൂന്നിന് ലോഞ്ച് ചെയ്യും. നിലവിൽ, വില വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. ഈ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 8 ജിബി റാം സ്മാർട്ട്ഫോൺ എന്ന സവിശേഷതയുമായാണ് പുതിയ മോഡൽ എത്തുന്നത്.

ആമസോണിന്റെ നോട്ട്ഫൈ പേജിൽ സ്മാർട്ട്ഫോണിന്റെ ചുരുക്കം ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.എൻട്രി ലെവല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതാണ് ടെക്നോ പോപ് സീരീസ്. വേഗത്തിലുള്ള 8ജിബി (4ജിബി+4ജിബി) റാം, 64 ജിബി സ്റ്റോറേജുമാണ് ടെക്നോ പോപ് 8-ന്‍റെ ഏറ്റവും വലിയ സവിശേഷത. അത്യാധുനിക 90 ഹെര്‍ട്സ് ഡോട്ട് ഇന്‍ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ടെക്നോ പോപ് 8 പൂര്‍ണമായും ഇന്ത്യയില്‍ നിർമ്മിച്ച മോഡല്‍ കൂടിയാണ്. വരും ദിവസങ്ങളിൽ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കുമെന്നാണ് സൂചന.

Also Read: വെറുംവയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button