KeralaLatest NewsNews

അമ്മയുടെ ആൺ സുഹൃത്ത് തല്ലി, അസ്ഥി പൊട്ടി; ശേഷം ഒന്നര വയസുള്ള കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കി – ആലപ്പുഴയിൽ സംഭവിച്ചത്

ആലപ്പുഴയിൽ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് ഒന്നര വയസുകാരനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുന്നതിനാൽ അമ്മക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയിൽ നിന്നും അമ്മയുടെ ആൺസുഹൃത്തിൽ നിന്നും ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളും മുറിവുകളും കാണാനാകും. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുക ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പോലീസ് കുട്ടിയുടെ അച്ഛന്റെയും മൊഴിയെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button