Latest NewsIndia

അയോധ്യ പ്രതിഷ്‌ഠ: ക്ഷണം ശ്രീരാമ ഭക്തര്‍ക്ക് മാത്രമെന്ന് ഉദ്ധവിന് മറുപടിയുമായി രാമജന്‍മഭൂമി ക്ഷേത്ര മുഖ്യപുരോഹിതന്‍

അയോധ്യ: അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന ശിവസേന (യു.ബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മുഖ്യ പുരോഹിതൻ. ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച രാമജന്‍മഭൂമി ക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്, ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണം നല്‍കിയിട്ടുള്ളുവെന്ന് പറഞ്ഞു.

‘ശ്രീരാമ ഭക്തരായവര്‍ക്ക് മാത്രമാണ് ക്ഷണം. രാമന്റെ പേരില്‍ ബിജെപി പോരാടുകയാണ് എന്നത് തീര്‍ത്തും തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി തന്റെ ഭരണകാലത്ത് അദ്ദേഹം മഹത്തായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അത് രാഷ്ട്രീയമല്ല. അതാണ് ഭക്തി’, ആചാര്യ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ശ്രീരാമനെ തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ മാത്രമാണ് ബിജെപി ഇനി അവശേഷിക്കുന്നതെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമര്‍ശം ശ്രീരാമനെ അപമാനിക്കുന്നതാണെന്നും സത്യേന്ദ്ര ദാസ് കുറ്റപ്പെടുത്തി. രാമനില്‍ വിശ്വസിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. പിന്നെ എന്ത് വിഡ്ഢിത്തമാണ് സഞ്ജയ് റാവുത്ത് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അവരുടെ താവളം അയോധ്യയിലേക്ക് മാറ്റണമെന്നും അധികാരത്തിലിരുന്നപ്പോള്‍ മറ്റൊന്നും ചെയ്യാത്തതിനാല്‍ അവര്‍ രാമന്റെ പേരില്‍ മാത്രമേ വോട്ട് ചോദിക്കുവെന്നും കഴിഞ്ഞ ദിവസം സഞ്ജയ് റാവുത്ത് പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button