തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 140 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, 1860 പേരാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച്, സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 636 കൊറോണ കേസുകളും, 3 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തവണ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കർണാടകയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കർണാടകയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വലിയ തോതിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനെ തുടർന്ന് കർശന കോവിഡ് മാനദണ്ഡങ്ങൾ കർണാടക പുറപ്പെടുവിച്ചിട്ടുണ്ട്.
ഒമിക്രോൺ, ജെഎൻ വൺ വകഭേദങ്ങളാണ് കൂടുതൽ ആളുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്. അതിവ്യാപനശേഷിയുള്ള ജെഎൻ വൺ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും, ആളുകൾ കൂടുന്ന സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.
Post Your Comments