Latest NewsNewsIndia

ദർശനം നടത്താൻ എത്തുന്ന ഭക്തർക്ക് പ്രത്യേക ഡ്രസ് കോഡ്! പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതുവർഷം മുതൽ പുതിയ മാറ്റങ്ങൾ

രാവിലെ മാത്രം 1,80,000-ലധികം പേരാണ് ദർശനം നടത്തിയത്

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുതുവർഷം മുതൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കി ക്ഷേത്രം അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ). ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ് കോഡുകഡുകളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷന്മാർ ധോത്തിയും, സ്ത്രീകൾ സാരി, സൽവാർ തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ചുമാണ് ക്ഷേത്രദർശനം നടത്തേണ്ടത്. ഇനി മുതൽ ഹാഫ് പാന്റ്സ്, ഷോർട്സ്, ജീൻസ്, പാവാട, സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.

ക്ഷേത്ര പരിസരത്ത് പാൻ മസാല വിൽപ്പനയും, പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവയുടെ ഉപയോഗവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ പവിത്രത നിലനിർത്തുന്നതിനായാണ് പാൻ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പുതുവത്സര ദിനമായ ഇന്ന് ക്ഷേത്രത്തിൽ നിരവധി പേർ ദർശനം നടത്തിയിട്ടുണ്ട്. രാവിലെ മാത്രം 1,80,000-ലധികം പേരാണ് ദർശനം നടത്തിയത്. ദർശനം സുഗമമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നു.

Also Read: പണമിടപാട് മാത്രമല്ല, ഇനി ഓഹരിയും വാങ്ങാം! പുതുവർഷത്തിൽ യുപിഐയിൽ എത്തിയ മാറ്റങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button