Latest NewsNewsIndia

ജമ്മു കശ്മീരില്‍ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 11.33-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കഴിഞ്ഞ ശനിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച്ച വൈകീട്ട് 4.57- ഓടെയായിരുന്നു 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

അതേസമയം, പുതുവർഷ ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ 48 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച മുതൽ 155 ഭൂചലനങ്ങളാണ് ജപ്പാനിൽ ഉണ്ടായത്. ജപ്പാനിൽ സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. മധ്യ ജപ്പാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 48 ആയി ഉയർന്നു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ദ്വീപ് രാഷ്ട്രത്തിൽ 155 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 6-ന് മുകളിൽ മറ്റൊരു ഭൂകമ്പവും ഉണ്ടായി. വലിയ ഭൂകമ്പം ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾ ഉയർത്തി. വീടുകൾക്ക് കേടുപാടുകൾ വരുത്തി, ഒരു വലിയ തീപിടുത്തം ഒരു രാത്രി മുഴുവൻ നാശം വിതച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button