KeralaLatest NewsNews

പുതുവത്സര ദിനത്തില്‍ ഇരുട്ടിന്റെ മറവിലെത്തി പോലീസുകാരുടെ അഴിഞ്ഞാട്ടം

യുവാക്കളുടെ തലയില്‍ കെട്ടിവെച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് തിരിച്ചടിയായി

ആലപ്പുഴ: പുതുവത്സര ദിനത്തില്‍ ഇരുട്ടിന്റെ മറവിലെത്തി പോലീസുകാരുടെ അഴിഞ്ഞാട്ടം. റോഡിനോട് ചേര്‍ന്ന പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പോലീസ് വലിച്ചിഴച്ച് നടുറോഡില്‍ തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലപ്പുഴ നൂറനാടാണ് സംഭവം.

Read Also: ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമ, തെലുങ്കർക്ക് അറിയേണ്ടത് ട്വന്റി- ട്വന്റി എങ്ങനെയാണ് എടുത്തതെന്ന്: ഇടവേള ബാബു

എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ബൈക്കുകള്‍ നശിപ്പിച്ചതിന് പത്തോളം യുവാക്കള്‍ക്ക് എതിരെ, ഇതേ പോലീസ് കേസ് എടുത്തിരുന്നു.ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സത്യം തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൂറനാട് സ്വദേശി സാലുവും സുഹൃത്തുക്കളും.

ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പോലീസിനെ കണ്ട് കൂടി നിന്നവര്‍ പ്രദേശത്ത് നിന്ന് ഓടിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് അവിടെയുണ്ടായിരുന്ന സാലുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ വാഹനങ്ങള്‍ നശിപ്പിച്ചതിന് കേസെടുത്തത്.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പോലീസും രംഗത്തെത്തി. ഹാന്‍ഡില്‍ ലോക്ക് ആയതിനാല്‍ മാത്രമാണ് ബൈക്കുകള്‍ തള്ളി കൊണ്ടുപോയതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് നടുറോഡില്‍ തള്ളിയത് എന്തിനെന്ന കാര്യത്തില്‍ വിശദീകരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button