KeralaLatest NewsNews

‘രാജ്യത്തിന്റെ അഭിമാനം, വിദേശ യാത്രയിൽ എല്ലാവരും പ്രധാനമന്ത്രിയെ കാണുന്നത് വലിയ ആരാധനയോടെ’: മേജർ രവി

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി അംഗത്വം സ്വീകരിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് മേജർ രവിക്ക് അംഗത്വം നൽകി സ്വീകരിച്ചത്. ഇതിന് പിന്നാലെ മേജർ രവിയെ സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തിരുന്നു. താൻ ബിജെപിയിൽ അംഗ്വത്വം സ്വീകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മേജർ രവി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതൊരു രാജ്യം സന്ദർശിക്കുമ്പോഴും വലിയ ആരാധനയോടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നതെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ അംഗമാകാൻ മടിക്കുന്നത് എന്തിനാണെന്നും മേജർ രവി ചോദിച്ചു. രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നിൽ കൂടുതലായി ഉയർത്തിയ ഒരു നേതാവിനെയാണ് നമ്മുക്ക് കാണാനുള്ളതെന്നും മേജർ രവി അഭിമാനത്തോടെ പറഞ്ഞു. തന്‍റെ പക്കൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ മേജർ രവി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

സിനിമാ മേഖലയിൽ നിന്നുള്ള ചിലർ വിട്ടുപോയ അതേ സമയത്താണ് മേജർ രവി ബി.ജെ.പിയിൽ ചേർന്നത് എന്നതും ശ്രദ്ധേയം. ജനങ്ങളെ സഹായിക്കാൻ വേണ്ടി മാത്രമാണ് താൻ പാർട്ടിയിൽ ചേർന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഭീകരവാദത്തിന്റെ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, യുഎസ് പോലുള്ള രാജ്യങ്ങൾ ഒരിക്കലും ചർച്ചകളിൽ ഏർപ്പെടുന്നില്ല. കേരളത്തിൽ ബിജെപി ഇപ്പോൾ അഞ്ച് സീറ്റുകളാണ് ലക്ഷ്യമിടുന്നതെങ്കിലും ഞങ്ങൾ രണ്ട് സീറ്റുകൾ ഉറപ്പായും നേടുമെന്ന് അദ്ദേഹം പറയുന്നു. ബൂത്ത് തലത്തിൽ തുടങ്ങി നല്ല ആസൂത്രണത്തോടെ തങ്ങൾ അതിനായി പ്രവർത്തിക്കാൻ തുടങ്ങിയെന്നും മേജർ രവി വ്യക്തമാക്കി.

‘നിരവധി ആളുകളുടെ പരാതികളും പ്രശ്നങ്ങളും നിത്യേന കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും അതിനെല്ലാം കൃത്യമായ പരിഹാരം കാണണമെങ്കിൽ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് നമ്മുക്കുള്ളത്. ഇതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണം. ദില്ലിയിലെ ബിജെപി നേതൃത്വം തന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തി.

നേരത്തെ കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും വേദികളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒരു പാർട്ടിയിലും ഔദ്യോഗിക പദവികൾ കൈകാര്യം ചെയ്തിരുന്നില്ല. താൻ പല പാർട്ടികളിലും ചേർന്നതായി പ്രചാരണങ്ങളുണ്ടായി. ഇത്തരത്തിൽ പരക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവി.കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ സാധാരണക്കാർക്കായി പ്രവർത്തിക്കണമെന്നാണ് തീരുമാനം.

ബിജെപി എല്ലാക്കാലത്തും ദേശീയതയെയാണ് പിന്തുണച്ചത്. സിപിഎം പിന്തുണയ്ക്കുന്നത് ചൈനയേയാണ്. സ്കൂൾ കാലത്ത് ശാഖ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. എബിവിപി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കെ.എസ‍്‍.യുവിൽ പ്രവർത്തിച്ചത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങളിൽ മാറ്റം വന്നു. രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നിൽ കൂടുതലായി ഉയർത്തിയ ഒരു നേതാവിനെയാണ് നമ്മുക്ക് കാണാനുള്ളത്. പ്രധാനമന്ത്രി ഏതൊരു രാജ്യം സന്ദർശിക്കുമ്പോഴും വലിയ ആരാധനയോടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ പാർട്ടിയിൽ തന്നെ അംഗമാകാന്‍ മടിക്കുന്നത് എന്തിനാണെന്ന് മേജർ രവി ചോദിക്കുന്നു. പാർട്ടിയിൽ നിന്ന് ഒന്നും ലഭിക്കണമെന്ന് ലക്ഷ്യമിട്ടിട്ടില്ല. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിനൊപ്പം കൈ ചേർക്കുക മാത്രമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്’, മേജർ രവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button