KeralaNews

‘പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍’: കേരള സിഎം ഗാനത്തിനു നേരെ ട്രോൾ മഴ

എട്ട് മിനുറ്റുള്ള ഈ ഗാനം സിപിഎം അറിവോടെയാണോ ഗാനം ഇറങ്ങിയതെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന യൂട്യൂബ് വീഡിയോ ഗാനത്തിനു നേരെ ട്രോൾ. ‘പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍…നാട്ടാർക്കെല്ലാം സുപരിചിതന്‍’ എന്ന് തുടങ്ങുന്ന ‘കേരള സിഎം’ എന്ന ഗാനം സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഇറങ്ങിയിരിക്കുന്നത്. നിശാന്ത് നിളയാണ് ഗാനത്തിന്‍റെ വരികളും സംഗീതവും. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.

READ ALSO: ജനുവരിയിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ അവധി ദിനങ്ങൾ അറിഞ്ഞോളൂ

വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ പേര് വലുതാക്കിയെന്ന് വീഡിയോയില്‍ പറയുന്നു. പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്ന എട്ട് മിനുറ്റുള്ള ഈ ഗാനം സിപിഎം അറിവോടെയാണോ ഗാനം ഇറങ്ങിയതെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.

ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ എന്നും ഇനിയും ഇത് പോലുള്ള കലാസൃഷ്ടികള്‍ നിര്‍മ്മിച്ച് പാര്‍ട്ടിയെ സഹായിക്കരുതേ എന്നൊരു അഭ്യര്‍ത്ഥനയുണ്ട് എന്നുമൊക്കെയാണ് പരിഹാസം. പിണറായിയിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും മികച്ച ക്വട്ടേഷൻ എന്നാണ് മറ്റൊരു കമന്‍റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button