Latest NewsNewsIndiaBusiness

പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ പെട്ടെന്നുള്ള ഇടപാടുകൾ നിരീക്ഷിക്കണം: ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ

രണ്ട് വർഷമോ, കൂടുതൽ കാലമോ ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളെ പ്രവർത്തനരഹിതമായാണ് കണക്കാക്കുന്നത്

മുംബൈ: പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ പെട്ടെന്ന് നടക്കുന്ന ഇടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി ആർബിഐ. രണ്ട് വർഷത്തോളമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ ഇടപാടുകളിലാണ് രഹസ്യാന്വേഷണം നടത്തേണ്ടത്. ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച ചുമതല നൽകിയിരിക്കുന്നത്. ജീവനക്കാർ അറിയാതെയാണ് ഉന്നത ഉദ്യോഗസ്ഥൻ വിവരങ്ങൾ നിരീക്ഷിക്കേണ്ടതെന്ന് ആർബിഐ വ്യക്തമാക്കി. രണ്ട് വർഷമോ, കൂടുതൽ കാലമോ ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളെ പ്രവർത്തനരഹിതമായാണ് കണക്കാക്കുന്നത്.

പ്രവർത്തനരഹിതമായ അക്കൗണ്ടുകളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ കർശന നിർദ്ദേശം. ഇത്തരം അക്കൗണ്ടുകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉപയോഗിക്കാത്ത അക്കൗണ്ട് പ്രവർത്തനക്ഷമമാക്കാനുള്ള അപേക്ഷ ലഭിച്ചാൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ അത് പരിഗണിക്കണം. അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാത്ത പക്ഷം പണം പിൻവലിക്കാനുള്ള അനുമതി നൽകാൻ പാടുള്ളതല്ല. കൂടാതെ, അക്കൗണ്ട് ആക്ടിവേറ്റ് ആയാൽ കുറച്ചുകാലത്തേക്ക് ഇടപാടുകൾ പരിമിതപ്പെടുത്തണമെന്നും ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതുക്കിയ മാർഗ്ഗരേഖ ഏപ്രിൽ ഒന്ന് മുതൽ മുഴുവൻ ബാങ്കുകളും പാലിക്കേണ്ടതാണ്.

Also Read: കേരളത്തിൽ കഴിഞ്ഞ വർഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്: ഞെട്ടിക്കുന്ന കണക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button