Latest NewsKeralaNews

മാവോയിസ്റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന കിംവദന്തി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിക്കും

കവിത കൊല്ലപ്പെട്ടിട്ടില്ലെന്ന് നിഗമനം

കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പംകുറ്റിയില്‍ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റുകളുടെ കിംവദന്തി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിക്കും. കാട്ടിലെ ഏറ്റുമുട്ടലില്‍ വനിതാ മാവോ കമാന്‍ഡര്‍ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്.

Read Also: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; 42 കാരൻ അറസ്റ്റിൽ

10 ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ATS) ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബര്‍ 13, 14 തിയതികളിലാണ് ഞെട്ടിത്തോട് വന മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടായത്. 13ന് ഉണ്ടായ ഏറ്റുമുട്ടലില്‍ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ പ്രചാരണം. ഏറ്റുമുട്ടല്‍ ദിനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എടിഎസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button