Latest NewsNewsBusiness

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്താൽ ഇനി പോക്കറ്റ് കാലിയാകും! പ്ലാറ്റ്ഫോം ഫീസ് കുത്തനെ ഉയർത്തി കമ്പനികൾ

കഴിഞ്ഞ ഓഗസ്റ്റ് മാസം സൊമാറ്റോ ഓരോ ഇടപാടിനും 2 രൂപ വീതം പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയിരുന്നു

അവശ്യ ഘട്ടങ്ങളിൽ ഭക്ഷണത്തിനായി ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരാണ് മിക്ക ആളുകളും. ഇഷ്ട ഭക്ഷണത്തിന്റെ യഥാർത്ഥ വിലയ്ക്ക് പുറമേ, ഡെലിവറി ചാർജ്, പാക്കേജിംഗ് ഫീസ്, ജിഎസ്ടി തുടങ്ങിയ അധിക ബാധ്യതകൾ വരുമെങ്കിലും, ഭക്ഷണം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാകാറില്ല. ഈ സാഹചര്യത്തിൽ അധിക വരുമാനം നേടുന്നതിനായി പ്ലാറ്റ്ഫോം ഫീസ് കുത്തനെ ഉയർത്തിയിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ.

കഴിഞ്ഞ ഓഗസ്റ്റ് മാസം സൊമാറ്റോ ഓരോ ഇടപാടിനും 2 രൂപ വീതം പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയിരുന്നു. പിന്നീട്, മാസങ്ങൾക്ക് ശേഷം അത് 3 രൂപയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ 2024 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന വിധത്തിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പ്ലാറ്റ്ഫോം ഫീസ് 4 രൂപയാക്കി ഉയർത്തിയിരിക്കുകയാണ് സൊമാറ്റോ.

Also Read: അവസര പെരുമഴയുമായി പി.എസ്‌.സി, ഏഴാം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

സൊമാറ്റോയുടെ ഗോൾഡ് ഉപഭോക്താക്കളിൽ നിന്നും പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്. ന്യൂ ഇയർ ആഘോഷ പശ്ചാത്തലത്തിൽ ഓർഡറുകളുടെ എണ്ണം വലിയ തോതിൽ ഉയർന്നപ്പോഴാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് കൂട്ടിയത്. സമാനമായ തരത്തിൽ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. നിലവിൽ, ഒരു ഓർഡറിന് 3 രൂപ നിരക്കിലാണ് സ്വിഗ്ഗിയിലെ പ്ലാറ്റ്ഫോം ഫീസ്. ഘട്ടം ഘട്ടമായി പ്ലാറ്റ്ഫോം ഫീസ് ഉയർത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഓരോ ഓർഡറിനും അധിക തുക നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button