Latest NewsNewsBusiness

അപേക്ഷകരുടെ ശമ്പള വിവരങ്ങൾ നൽകാൻ തൊഴിലുടമകൾക്ക് സാവകാശം, സമയപരിധി ദീർഘിപ്പിച്ചു

അപേക്ഷകരുടെ ശമ്പള വിവരങ്ങൾ നൽകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന് തൊഴിലുടമകൾ ആവശ്യപ്പെട്ടിരുന്നു

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ലഭിക്കാൻ അപേക്ഷിച്ച ജീവനക്കാരുടെയും, വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തൊഴിലുടമകൾക്ക് വീണ്ടും സാവകാശം. അഞ്ച് മാസത്തെ സമയം കൂടിയാണ് ഇപിഎഫ്ഒ അനുവദിച്ചിരിക്കുന്നത്. അപേക്ഷകരുടെ ശമ്പള വിവരങ്ങൾ നൽകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന് തൊഴിലുടമകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി ദീർഘിപ്പിച്ചത്. 2023 ഡിസംബർ 31 അവസാനിക്കേണ്ട സമയപരിധി ഈ വർഷം മെയ് 31 വരെയാണ് നീട്ടിയിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കിയത്. ഉയർന്ന പെൻഷൻ ഉള്ള ജോയിന്റ് ഓപ്ഷൻ ജീവനക്കാർ തിരഞ്ഞെടുക്കുകയും, തൊഴിലുടമകൾ അത് ശരിവെക്കുകയും ചെയ്യണം. 2023 ജൂലൈ 11 വരെയുള്ള കണക്കുകൾ പ്രകാരം, 17.49 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ച്, 3.6 ലക്ഷം അപേക്ഷകൾ തൊഴിലുടമകൾ ശരിവെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടി നൽകിയത്.

Also Read: പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ: തോൽപ്പിച്ചത് 7 വിക്കറ്റിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button