KeralaLatest NewsNews

‘ഫാൻ ഗേൾ, ജീവിതത്തിലെ വലിയ നിമിഷം’; നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശോഭന

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ ശോഭനയും പങ്കെടുത്തിരുന്നു. ഇതിലെ ചിത്രങ്ങളാണ് ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം എന്നാണ് ശോഭന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നതെന്നും അവർ പറഞ്ഞിരുന്നു.

അതേസമയം, തൃശൂരിലെ ബി.ജെ.പി. സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടി ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ സി.പി.എം. ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പരുപാടിയിൽ പങ്കെടുത്തെന്നാരോപിച്ച് ശോഭനയെ സംഘിയാക്കാൻ സോഷ്യൽ മീഡിയയിൽ ഒരു ശ്രമവും നടന്നു. ശാരദക്കുട്ടി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button