Latest NewsIndiaNews

അയോദ്ധ്യയില്‍ പഴുതടച്ച സുരക്ഷ, രാമക്ഷേത്രത്തിന് കാവലാകാന്‍ നിര്‍മ്മിത ബുദ്ധിയും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാന്‍ നിര്‍മ്മിത ബുദ്ധിയും. എഐ അധിഷ്ഠിതമായ നിരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് പിന്നാലെ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ കടുപ്പിക്കുന്നത്.

പാപനാശം ഹെലിപ്പാട് കുന്നില്‍ 28കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൂന്ന് ആണ്‍സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

സംശയാസ്പദമായ സന്ദര്‍ഭങ്ങള്‍ കണ്ടെത്താന്‍ എഐ സംവിധാനം സഹായിക്കും. ദര്‍ശനത്തിനെത്തുന്നവരെ പരിശോധനയ്ക്ക് ശേഷമാകും കടത്തി വിടുക. ക്ഷേത്ര പരിസരത്ത് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സ്വയമേ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കും വിധമാണ് സംവിധാനം.

പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി കേന്ദ്രസേനയെയും 11,000 പോലീസ് ഉദ്യോഗസ്ഥരെയുമാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിക്കുക. രാമക്ഷേത്രത്തിന് ഏറെ ഭീഷണിയുണ്ടെന്നും പഴുതടച്ച സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button