Latest NewsNewsIndia

ഗുജറാത്തില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും

അഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും.

ഈ മാസം 9-നാണ് ഇരുവരും റോഡ് ഷോ നടത്തുക. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് സബര്‍മതി ആശ്രമത്തിലേക്കായിരിക്കും റോഡ് ഷോയെന്നാണ് സൂചന.

Read Also: നടി ശോഭനയെ പോലുണ്ടെന്ന് പറഞ്ഞ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെതിരെ ട്രോൾ പൂരം: ശോഭന ഉപ്പിലിട്ടതാണോ എന്ന് ചോദ്യം

ജനുവരി 10 മുതല്‍ 12 വരെ ഗാന്ധി നഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരില്‍ ഒരാളാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. എയര്‍പോര്‍ട്ടിലെത്തുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും സ്വീകരിക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്ഷര്‍ധാം മാത്യകയിലുള്ള അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ വിഗ്രഹ പ്രതിഷ്ഠ നടക്കും. വൈകീട്ട്  നടക്കുന്ന സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. യുഎഇയില്‍ ഹിന്ദു ക്ഷേത്രം പണിയുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button