Latest NewsNewsIndia

മോദി വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല, പശുവും ഗോമൂത്രവുമാണ് സർക്കാരിന്റെ അജണ്ട: ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങൾ ഒരുപാട് നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്ന വിമർശനവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ബിജെപി ഹിറ്റ്ലറെപ്പോലെ പ്രവർത്തിക്കുന്നു എന്നും പശുവും ഗോമൂത്രവുമാണ് സർക്കാരിന്റെ അജണ്ടയിൽ പ്രധാനമെന്നും ശരദ് പവാർ പരിഹസിച്ചു. സ്വകാര്യവൽക്കരണം, തെറ്റായ പ്രചരണം നടത്തുക, മുസ്ലീം സമുദായത്തോട് വിദ്വേഷം വളർത്തുക, ആക്രമണാത്മക ദേശീയത എന്നിവയാണ് ബിജെപിയുടെ അജണ്ടയുടെ കാതലായ വിഷയങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ബിജെപി അധികാരത്തിലാണ്, അവർ ആക്രമണാത്മക പ്രചാരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജർമ്മനിയിൽ ഹിറ്റ്‌ലറുടെ പ്രചാരണ സംവിധാനം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിന് പുറത്താണ്. രാജ്യത്ത് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമല്ല. ഒരിക്കലും പാലിക്കപ്പെടാത്ത ഉറപ്പുകൾ മാത്രമാണ് പ്രധാനമന്ത്രി നൽകുന്നത്,’ ശരദ് പവാർ വ്യക്തമാക്കി.

155 രൂപ ചെലവഴിക്കാൻ തയ്യാറാണോ? ഗംഭീര ആനുകൂല്യങ്ങളുമായി എയർടെൽ

ശരദ് പവാറിന്റെ പരാമർശത്തെ പിന്തുണച്ചുകൊണ്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തും രം​ഗത്തെത്തി. ‘പവാർ പറഞ്ഞതിൽ തെറ്റൊന്നുമില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുടെ സഹായത്തോടെ ഈ രാജ്യം വളരുകയും മുന്നോട്ട് പോകുകയും ചെയ്യും. ആരെങ്കിലും അതിനെ എതിർക്കുന്നുവെങ്കിൽ, അത് രാജ്യത്തെ 5000 വർഷം പിന്നിലേക്ക് കൊണ്ടുപോകാനും മതത്തിന്റെ അടിസ്ഥാനത്തിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നു,’ സഞ്ജയ് റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button