Latest NewsNewsIndia

ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച് ഉത്തർപ്രദേശ്

ലക്‌നൗ: 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഉത്തർപ്രദേശ് സന്ദർശിച്ചത് അന്താരാഷ്ട്ര സന്ദർശകരുൾപ്പെടെ 32 കോടിയിലധികം വിനോദസഞ്ചാരികൾ. കാശിയിലാണ് ഏറ്റവും അധികം വിനോദസഞ്ചാരികളെത്തിയത്. പ്രയാഗ് രാജും അയോദ്ധ്യയുമാണ് സന്ദർശകരുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റ് സ്ഥലങ്ങൾ.

2023 ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്തർപ്രദേശ് സന്ദർശിച്ചത് 31,91,95,206 ആഭ്യന്തര വിനോദസഞ്ചാരികളാണ്. 9,54,866 വിദേശ വിനോദ സഞ്ചാരികളും ഉത്തർപ്രദേശിലെത്തി. ടൂറിസം മേഖലയിൽ ശ്രദ്ധേയമായ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. 8,42,04,814 വിനോദസഞ്ചാരികൾ ജനുവരി മുതൽ സെപ്റ്റംബർ വരെ വാരണാസിയിൽ സന്ദർശനം നടത്തി. ഇതിൽ 8,40,71,726 പേർ ആഭ്യന്തര വിനോദസഞ്ചാരികളും 1,33,088 പേർ അന്താരാഷ്ട്ര വിനോദസഞ്ചാരികളുമാണ്.

2023 ജനുവരി മുതൽ സെപ്റ്റംബർ വരെ 4,49,95,996 വിനോദസഞ്ചാരികളാണ് പ്രയാഗ് രാജ് സന്ദർശിച്ചത്. 2,03,64,347 വിനോദസഞ്ചാരികളാണ് ജനുവരി 23 മുതൽ സെപ്റ്റംബർ 23 വരെ അയോദ്ധ്യയിൽ സന്ദർശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button