Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ ഉയര്‍ന്നു. അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67,00,000 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്. ദ വേള്‍ഡ് റാങ്കിംഗിന്റെ എക്‌സ് പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

Read Also: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ നീളം 59 ശതമാനമാണ് വര്‍ദ്ധിച്ചത്. ദേശീയ പാതകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ചൈനയെ കടത്തിവെട്ടാന്‍ കാരണം. 2013-14ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-23ല്‍ 1,45,240 കിലോമീറ്ററായി ഉയര്‍ന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022ല്‍ വരെ ഇന്ത്യയുടെ റോഡ് ശൃംഖല 5.89 ദശലക്ഷം കിലോമീറ്ററുകളാണ് പിന്നിട്ടത്.

യമുന എക്‌സ്പ്രസ് വേ, മുംബൈ-പൂനെ എക്‌സ്പ്രസ് വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ്
വേ തുടങ്ങിയവ പാതകള്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ റോഡ് കണക്റ്റിവിറ്റിയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപത്തിന്റെ ഉദാഹരണമാണ്.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഹൈവേയില്‍ നിന്നും റോഡ് നിര്‍മ്മാണത്തില്‍ നിന്നുമുള്ള വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായത്. 9 വര്‍ഷത്തിനിടെ ടോള്‍ പിരിവ് വരുമാനം 4,770 കോടിയില്‍ നിന്ന് 41,352 കോടി രൂപയായി ഉയര്‍ന്നു. റോഡ് ശൃംഖല വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button