KeralaLatest NewsNewsBeauty & StyleLife Style

കട്ടിയുള്ള താടിയും മീശയും വളരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ആഹാരങ്ങള്‍ ശീലമാക്കൂ

ഇടക്കിടയ്‌ക്ക് മുഖം കഴുകിയാല്‍ വരണ്ട് പോകാതെ നോക്കാം.

യുവതയ്ക്ക് നല്ല കട്ടിയുള്ള താടിയും മീശയും ഫാഷന്റെ ഭാഗമായി വളർത്താൻ ആഗ്രഹമുണ്ടാകും. എന്നാൽ, പലരിലും മീശയുടേയും താടിയുടേയും വളര്‍ച്ച കുറവായിരിക്കും. നിങ്ങളുടെ താടിയും മുടിയും കൃത്യമായി വളരാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം.

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണാണ് രോമവളര്‍ച്ചയെ സഹായിക്കുന്നത്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ സിങ്ക് അടങ്ങിയ കക്കയിറച്ചി, ചെമ്മീന്‍, നട്സ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

read also: മനുഷ്യരിലെ ‘ഏറ്റവും ശക്തമായ’ ലൈംഗികാവയവം ഇതാണ്: മനസിലാക്കാം

നല്ല കട്ടിയുള്ള മീശയും താടിയും വരേണ്ടതിന് ആദ്യം ശ്രദ്ധിക്കേണ്ടത് രോമം വളരുന്ന മേല്‍ച്ചുണ്ടും താടി ഭാഗവും വരണ്ട് പോകാതെ സൂക്ഷിക്കുക എന്നതാണ്.  ഇടക്കിടയ്‌ക്ക് മുഖം കഴുകിയാല്‍ വരണ്ട് പോകാതെ നോക്കാം. എന്നാല്‍, സോപ്പോ ഫേസ് വാഷോ എപ്പോഴും ഉപയോഗിക്കരുത്. അത് രോമം കൊഴിഞ്ഞു പോകുന്നതിനു കാരണമാകും.

ഓരോ ദിവസം കൂടുമ്പോഴും ഷേവ് ചെയ്യുന്നതും താടിയിലും മീശയിലും ഇടയ്‌ക്കിടയിക്ക് വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിച്ച്‌ മസാജ് ചെയ്യുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button