ThiruvananthapuramKeralaNattuvarthaLatest NewsNews

മലയാളിയുടെ വിദേശ കുടിയേറ്റം കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല: വ്യക്തമാക്കി മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: മലയാളികൾ വിദേശത്തേക്ക് കുടിയേറുന്നത് ഗതികേടുകൊണ്ടല്ല കഴിവുകൊണ്ടാണെന്ന് വ്യക്തമാക്കി മന്ത്രി എംബി രാജേഷ്. കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാന്‍ കഴിവുള്ളത് കൊണ്ടാണ് മലയാളികള്‍ വിദേശത്തേക്ക് പോകുന്നതെന്ന് എംബി രാജേഷ് പറഞ്ഞു.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ പരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല യോജന പദ്ധതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമമായ ടാലെന്റോ 2024 ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രി എംബി രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ മോശം പരാമര്‍ശം, മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ്

‘ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 പ്രകാരം അഭ്യസ്തവിദ്യര്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് നാടു വിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവര്‍ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്,’ എംബി രാജേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button