Latest NewsNewsTechnology

വാട്സ്ആപ്പിലെ ഈ ഫീച്ചർ ഇനി ഗൂഗിൾ മാപ്പിലും ലഭിക്കും! ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചർ ഇതാ എത്തി

എത്രനേരം ലൊക്കേഷൻ ഷെയർ തുടരണമെന്ന് ഉപഭോക്താവിന് തന്നെ നിശ്ചയിക്കാൻ സാധിക്കും

ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. യാത്ര വേളയിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിലും സമാനമായ രീതിയിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ സാധിക്കും. ഈ ഫീച്ചറിന് കൂടുതൽ ജനപ്രീതി ലഭിച്ചതോടെയാണ് ഗൂഗിൾ മാപ്പിൽ ലൈവ് ലൊക്കേഷൻ ഷെയറിംഗ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ കോൺടാക്ട് നമ്പറുകളിലേക്ക് റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

എത്രനേരം ലൊക്കേഷൻ ഷെയർ തുടരണമെന്ന് ഉപഭോക്താവിന് തന്നെ നിശ്ചയിക്കാൻ സാധിക്കും. വേണമെങ്കിൽ ഒരു ദിവസം മുഴുവനായും ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്നതാണ്. 15 മിനിറ്റ്, 30 മിനിറ്റ്, 1 മണിക്കൂർ, 2 മണിക്കൂർ എന്നിങ്ങനെ വാട്സ്ആപ്പിന് സമാനമായ രീതിയിൽ ഇടവേളകൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. അതേസമയം, വാട്സ്ആപ്പിൽ 15 മിനിറ്റ്, 1 മണിക്കൂർ, 8 മണിക്കൂർ എന്നിങ്ങനെ മൂന്ന് ഓപ്ഷൻ മാത്രമാണ് ഉള്ളത്. ഗൂഗിൾ മാപ്പിൽ ലൈവ് ലൊക്കേഷൻ ഷെയറിംഗ് ഫീച്ചർ എങ്ങനെ എനേബിൾ ചെയ്യണമെന്ന് പരിചയപ്പെടാം.

  • മൊബൈലിൽ ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്തു വലതുവശത്ത് മുകളിലായുള്ള പ്രൊഫൈൽ ഐക്കൺ ടാപ്പ് ചെയ്യുക
  • ലൊക്കേഷൻ ഷെയറിംഗ് തെരഞ്ഞെടുത്ത ശേഷം, ഷെയർ ലൊക്കേഷൻ ടാപ്പ് ചെയ്യുക
  • എത്രനേരം ഷെയർ ചെയ്യണമെന്ന കാര്യവും സെലക്ട് ചെയ്യുക
  • ഗൂഗിൾ, വാട്സ്ആപ്പ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ വഴിയോ, ലിങ്ക് മുഖാന്തരമോ തിരഞ്ഞെടുത്ത കോൺടാക്ട് ലൊക്കേഷൻ ഷെയർ ചെയ്യുക
  • ഷെയർ ചെയ്യുന്നത് നിർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ‘Sharing via link’ ടാപ്പ് ചെയ്ത് സ്റ്റോപ്പ് ക്ലിക്ക് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button