KeralaLatest News

കോളജ് വിദ്യാർത്ഥികൾക്കിടയിലെ താരമായ സ്വാതികൃഷ്ണ, എംഡിഎംഎ വിറ്റിരുന്നത് യൂട്യൂബ് വ്ലോഗർ എന്ന ലേബലിൽ

കാലടി: ലഹരി കച്ചവടത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബ് വ്ലോഗറായ യുവതിയെ കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ. വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് ഉൾപ്പെടെ വിൽപ്പന നടത്തുന്നയാളാണ് സ്വാതികൃഷ്ണയെന്ന് എക്സൈസ് പറഞ്ഞു. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) എക്സൈസ് സംഘത്തിന്റെ പിടിയിലായത് വളരെ യാദൃച്ഛികമായാണ്.

യൂട്യൂബ് വ്ലോഗറായ സ്വാതി വിദ്യാർത്ഥികളുമായി വളരെ വേ​ഗം അടുപ്പം സ്ഥാപിക്കുകയും ലഹരിനൽകി തന്റെ കസ്റ്റമറാക്കി മാറ്റുകയുമാണ് രീതി. കോളജ് വിദ്യാർത്ഥികൾക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതി. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.

ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button