Latest NewsNewsInternational

ടിബറ്റിന് ഇനി പുതിയ പേര്! വേറിട്ട മാറ്റങ്ങളുമായി ചൈനീസ് ഭരണകൂടം

ചൈനയിലെ ദേശീയ മാധ്യമങ്ങളെല്ലാം ടിബറ്റ് എന്ന പേരിന് പകരം, ഷീസാങ് എന്ന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്

ബുദ്ധമത വിശ്വാസികളുടെ പുണ്യഭൂമികളിൽ ഒന്നായ ടിബറ്റിന് ഇനി പുതിയ പേര്. ‘ലോകത്തിന്റെ മേൽക്കൂര’ എന്ന വിശേഷണമുള്ള ടിബറ്റൻ പീഠഭൂമിക്ക് സ്വയംഭരണാവകാശം നൽകിയിട്ടുണ്ടെങ്കിലും, ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ടിബറ്റ് ഇനി മുതൽ ഷീസാങ് എന്ന പേരിലാണ് അറിയപ്പെടുകയെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കി. ഔദ്യോഗിക രേഖകളിലടക്കം ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

ടിബറ്റിന്റെ പേര് മാറ്റിയതിനോടൊപ്പം, ടിബറ്റൻ സർക്കാറിനെ ഇനി മുതൽ ഗവൺമെന്റ് ഓഫ് ഷീസാങ് എന്നും അറിയപ്പെടുമെന്ന് ചൈന വ്യക്തമാക്കി. ചൈനയിലെ തനത് ഹാൻ വംശജരാണ് ഈ പേര് വ്യാപകമായി ഉപയോഗിക്കുന്നത്. ഇംഗ്ലീഷിലും ഇനി ഷീസാങ് എന്നേ ഉപയോഗിക്കാവൂ എന്ന് ചൈന ഉദ്യോഗസ്ഥരോടും മറ്റും നിഷ്കർഷിച്ചിട്ടുണ്ട്.

Also Read: കാരുണ്യം പദ്ധതി ഉദ്ഘാടനം: ഗവർണർ ഇന്ന് ഇടുക്കിയിൽ, ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

ചൈനയിലെ ദേശീയ മാധ്യമങ്ങളെല്ലാം ടിബറ്റ് എന്ന പേരിന് പകരം, ഷീസാങ് എന്ന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പണ്ഡിതർ സംബന്ധിക്കുന്ന ചർച്ചകളിലും സെമിനാറുകളിലും മറ്റും ഷീസാങ് എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. അടുത്തിടെ ചൈനീസ് സർക്കാർ ടിബറ്റിൽ സംഘടിപ്പിച്ച നയതന്ത്ര സമ്മേളനത്തിന്റെ വിഷയം തന്നെ ‘ഷീസാങ് ട്രാൻസ് ഹിമാലയൻ ഫോറം ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ’ എന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button