Latest NewsNewsTechnology

വൺപ്ലസ് 12ആർ വിപണിയിലെത്താൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി! കാത്തിരിപ്പോടെ ആരാധകർ

ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്

ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന വൺപ്ലസ് 12ആർ സ്മാർട്ട്ഫോണുകൾ ഇനി വിപണിയിലെത്താൻ രണ്ടാഴ്ച മാത്രം ബാക്കി. 2024-ലും വൺപ്ലസ് ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ജനുവരി 23-നാണ് വൺപ്ലസ് 12ആർ സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ലോഞ്ച്. കിടിലൻ ക്യാമറയും, അത്യാകർഷകമായ ഡിസൈനുമാണ് ഈ സ്മാർട്ട്ഫോണിനെ മറ്റുള്ളവയിൽ വ്യത്യസ്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഉപഭോക്താക്കളെ അത്ഭുതപ്പെടുത്താൻ പാകത്തിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

6.78 ഇഞ്ച് ഓറിയന്റൽ അമോലെഡ് എൽടിപിഒ സ്ക്രീനാണ് സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 1264×2780 പിക്സൽ റെസലൂഷനും ലഭ്യമാണ്. 4,500 നിറ്റ് ബ്രൈറ്റ്നസ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയും ലഭ്യമാണ്. അലൂമിനിയം അലോയ് മെറ്റൽ കൊണ്ടുള്ള ഫ്രെയിമാണ് മറ്റൊരു ആകർഷണം. ഇതിന് പിന്നിൽ ഗ്ലാസ് ബോഡിയും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 14 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. സ്റ്റോറേജ് വേരിയന്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വൺപ്ലസ് 12 ആർ സ്മാർട്ട്ഫോണുകളുടെ ബേസിക് വേരിയന്റിന് 40,000 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി

shortlink

Related Articles

Post Your Comments

Related Articles


Back to top button