Latest NewsNewsIndia

വിവാഹ മോചിതയായ ബാങ്ക് മാനേജര്‍ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ടു: 24കാരനായ കാമുകന്‍ അറസ്റ്റില്‍

മുംബൈ: ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ വീട്ടില്‍നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Read Also: ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരാണോ? സന്തോഷ വാർത്തയുമായി മോട്ടോറോള എത്തി

ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി 8ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. പ്രതി ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തണമെന്ന പദ്ധതിയിട്ട ശേഷമാണ് പ്രതി ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് ആമിയെ വിളിച്ചുവരുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം ഹോട്ടലില്‍ നിന്നു കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ ശ്രമിക്കവെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്.

2023 സെപ്റ്റംബറിലാണ് അമിത് കൗര്‍ വിവാഹമോചിതയായത്. ഇവര്‍ക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിച്ചാണ് ഹോട്ടല്‍മുറിയില്‍ എത്തിയത്. അര്‍ധരാത്രിയോടെ ലോഡ്ജ് ജീവനക്കാര്‍ ഷെയ്ഖ് ഹോട്ടല്‍ വിട്ട് പോകുന്നത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് കഴുത്ത് ഞെരിച്ച നിലയില്‍ കൗറിനെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button