Latest NewsNewsBusiness

‘ടൈം ടു ട്രാവൽ’: ആഭ്യന്തര യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

എയർലൈനിന്റെ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും

പുതുവർഷത്തിൽ ആഭ്യന്തര യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്. ഇതിനായി ‘ടൈം ടു ട്രാവൽ’ എന്ന പേരിലുള്ള പുതിയ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷം നീളുന്ന ഈ ഓഫറിൽ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുന്നതാണ്. ഓഫർ പ്രകാരം, 2024 ജനുവരി 11 മുതൽ 2025 ജനുവരി 11 വരെ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.

ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ഡൽഹി-ജയ്പൂർ, ഡൽഹി-ഗ്വാളിയോർ, കൊൽക്കത്ത-ബാഗ്‌ഡോഗ്ര എന്നീ റൂട്ടുകളിലാണ് 1799 രൂപയ്ക്ക് യാത്ര ചെയ്യാൻ കഴിയുക. എയർലൈനിന്റെ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ടൈം ടു ട്രാവൽ ഓഫറിന് പുറമേ, ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്കും പ്രത്യേക നിരക്ക് ഇളവുകൾ ലഭിക്കും. രാജ്യത്തെ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. 63 വിമാനങ്ങൾ ഉള്ള എയർ ഇന്ത്യ എക്സ്പ്രസ്, പ്രതിദിനം 365-ലധികം സർവീസുകളാണ് കൈകാര്യം ചെയ്യുന്നത്.

Also Read: സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനത്തെ വരവേൽക്കാനൊരുങ്ങി ഗുജറാത്ത്, ഉടൻ പുറത്തിറക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button