KeralaLatest NewsNews

വളരെ പ്രായമുള്ള സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, എം.ടി ലക്ഷ്യമിട്ടത് കേന്ദ്രത്തെ: ഇ.പി ജയരാജന്‍

തിരുവനന്തപുരം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി നടത്തിയ വിമര്‍ശനം കേന്ദ്രത്തിനെതിരെയെന്നാവര്‍ത്തിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്‍ശിക്കാനിടയില്ല. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. പ്രസംഗം കേട്ടപ്പോള്‍ പ്രശ്‌നം ഒന്നും തോന്നിയില്ല. വാക്കുകള്‍ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇ.പി പറഞ്ഞു. വ്യക്തി ആരാധനയെ സിപിഎം എതിര്‍ക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പ്രണയ വിവാഹം ഇടയ്ക്ക് താളംതെറ്റി: അർദ്ധരാത്രി അയച്ച മെസേജ് ഡോ. ലക്ഷ്മി കണ്ടത് രാവിലെ, പിന്നാലെ ദാരുണ വാർത്ത

ജനപിന്തുണ ഉള്ള നേതാവാണ് പിണറായി വിജയനെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു. ‘നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എം.ടി യുടെ പരാമര്‍ശത്തെ തിരിച്ചു വിടുകയാണ്. എം.ടി തന്നെ ഇക്കാര്യം നിഷേധിച്ചു. എം.ടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു. നേതൃപൂജയില്‍ ഇഎംഎസിനെ കണ്ടില്ല എന്നാണ് എം.ടി പറഞ്ഞത്. ഇക്കാര്യത്തില്‍ ഇഎംഎസും പിണറായി വിജയനും അങ്ങനെ അല്ല’, മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button