KeralaLatest NewsNews

പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത, കൊലപാതമാകാമെന്ന് പൊലീസ്

കോട്ടയം: കോട്ടയം അടിച്ചിറയില്‍ വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂര്‍ റൂട്ടില്‍ അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ സഹായിച്ചത് മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുന്‍പാണ് മടങ്ങിയെത്തിയത്. ആത്മഹത്യയാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം എങ്കിലും കഴുത്തിലെ മുറിവിന്റെ ആഴം കൊലപാതക സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട 63 കാരന്‍ ലൂക്കോസും ഭാര്യയും മകനും മാത്രമാണ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യയുടെയും മകന്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button