KeralaLatest NewsNews

മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തി എം.ടി പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പ് : കവി സച്ചിദാനന്ദന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എം.ടി.വാസുദേവന്‍ നായരുടെ പ്രസംഗത്തില്‍ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ സച്ചിദാനന്ദന്‍.
എം.ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു.

വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അത് പാടില്ലെന്ന് പറയണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

‘എം.ടിയുടെ വിമര്‍ശനം കേരളത്തിന്റെ സാഹചര്യത്തിലേക്ക് മാത്രം ചുരുക്കേണ്ട. ഏതെങ്കിലും വ്യക്തിയെയോ പ്രത്യേക സന്ദര്‍ഭമോ എടുത്ത് പറഞ്ഞായിരുന്നില്ല എം.ടിയുടെ പ്രസംഗം. വ്യക്തിപൂജയ്ക്ക് എതിരായ വിമര്‍ശനം എം.ടിയുടെ പ്രസംഗത്തിലുണ്ട്. ആ വിമര്‍ശനം എല്ലാ എഴുത്തുകാര്‍ക്കുമുണ്ട്’, സച്ചിദാനന്ദന്‍ പറഞ്ഞു.

രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളും കേരളത്തിലെ മുഖ്യമന്ത്രി ചെയ്തിരിക്കാവുന്ന ചില തെറ്റുകളും തമ്മില്‍ താരതമ്യപ്പെടുത്താന്‍ കഴിയില്ല. അത് തമ്മിലുള്ള അനുപാതങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘അമിത അധികാര പ്രയോഗങ്ങള്‍ അടക്കമുള്ളവ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യം ചോദിക്കാതെ സംസ്ഥാനത്തിന്റെ മാത്രം പ്രശ്നങ്ങളിലേക്ക് ഒതുങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button