Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ 121 ആചാര്യന്മാരും

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ 121 ആചാര്യന്മാരും. കഠിനമായ ആചാരാനുഷ്ഠാനങ്ങളാണ് പാലിക്കാനുള്ളതെന്നാണ് പണ്ഡിറ്റ് ദുർഗാ പ്രസാദ് വ്യക്തമാക്കിയത്. ആതിഥേയൻ ആരായാലും ആദ്യം ബ്രഹ്മചര്യം പാലിക്കണമെന്നും ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും മുതൽ ഉണരുന്നത് വരെയുള്ള പ്രക്രിയ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമുണ്ടോ? പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ അപേക്ഷ ക്ഷണിച്ച് യുജിസി

വ്രതം അനുഷ്ഠിക്കുന്ന വ്യക്തി നിലത്ത് കിടന്നാണ് ഉറങ്ങേണ്ടത്. നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ പാടുള്ളു. സാത്വികഭക്ഷണമായിരിക്കണം വ്രതം നോൽക്കുന്നവർ കഴിക്കേണ്ടത്. പൂർണ്ണമായും സസ്യാഹാരമായിരിക്കണം വ്രതമെടുക്കുന്ന ദിവസങ്ങളിൽ കഴിക്കേണ്ടത്. വ്രതമെടുക്കുന്നയാൾ രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. കുളി കഴിഞ്ഞ് പൂജാ പരിപാടികൾ തുടങ്ങും. യോഗയും ഈ ദിനചര്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധ്യാനത്തിലും ആരാധനയിലും പ്രത്യേകം ശ്രദ്ധപുലർത്തണമെന്നും അദ്ദേഹം അറിയിച്ചു.

സമയം കിട്ടുമ്പോൾ മന്ത്രസാധന ചെയ്യണം. സാധാരണയായി ഗായത്രി മന്ത്രം ജപിക്കാറുണ്ട്. ഗായത്രി മന്ത്രത്തോടൊപ്പം നമ്മുടെ ഇഷ്ടദേവനെയും ആരാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കനത്ത ത്യാഗത്തിന്റേയും നേർച്ചകളുടേയും നാളുകളാണ് ഈ 11 ദിവസങ്ങളെന്ന് വ്രതം ആരംഭിച്ച ശേഷം പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ചരിത്രപരമായ ഈ നിമിഷത്തിൽ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാകാൻ ദൈവം തന്നെയൊരു ഉപകരണമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വേദങ്ങളിൽ പറയുന്നതുപോലെ ഈ 11 ദിവസങ്ങളും തന്റെയുള്ളിലെ ദിവ്യമായ ബോധത്തെ താൻ ഉണർത്തും. താൻ ഇത്രയും വികാരഭരിതനായ നിമിഷം വേറെയുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Read Also: കുറെ കണ്ടതല്ലേ, വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button