Latest NewsIndiaNews

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും

അതിശൈത്യത്തെ തുടർന്നാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമായത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ. ഇതിനെ തുടർന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് സ്റ്റേജ് 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ അധികൃതരുടെ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി-എൻസിആർ മേഖലയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും, ബിഎസ്-III പെട്രോൾ, ബിഎസ്-IV ഡീസൽ വാഹനങ്ങളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. അതേസമയം, അഞ്ചാം തരം വരെയുള്ള ക്ലാസുകൾ നിർത്തലാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാറുകൾ ഉടൻ തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന് കേന്ദ്ര കമ്മീഷൻ നിർദ്ദേശം നൽകി. കൂടാതെ, കേന്ദ്ര കമ്മീഷൻ 8 പോയിന്റ് കർമ്മ പദ്ധതിക്ക് കീഴിലുള്ള മലിനീകരണ വിരുദ്ധ നടപടികൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: കാത്തിരിപ്പ് അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ! പഞ്ച് ഇവി ഈ മാസം വിപണിയിലേക്ക്

അതിശൈത്യത്തെ തുടർന്നാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമായത്. ഇന്ന് രാവിലെ 3.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഈ ശൈത്യ കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില കൂടിയാണിത്. ഡൽഹി-എൻസിആറിന്റെ മിക്ക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 22 ട്രെയിനുകളാണ് വൈകിയോടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button