Latest NewsNewsIndia

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്: സ്ഥിതിഗതികൾ അതീവ രൂക്ഷം, റെയിൽ-വ്യോമ ഗതാഗതം തടസപ്പെട്ടു

അടുത്ത നാല് ദിവസം കൂടി കനത്ത മൂടൽമഞ്ഞ് ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കൂടുതൽ ശക്തി പ്രാപിക്കുന്നു. അതിശൈത്യം തുടരുന്നതിനാൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായിട്ടുണ്ട്. നിലവിൽ, പല സ്ഥലങ്ങളിലെയും ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്. ഇതിനെ തുടർന്ന് റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ ഇന്ന് രാവിലെ 5:30 മുതൽ ദൃശപരിധി പൂജ്യം മീറ്ററിൽ താഴെയാണ്. 2023 ഡിസംബർ 30 മുതലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം ആരംഭിച്ചത്.

അടുത്ത നാല് ദിവസം കൂടി കനത്ത മൂടൽമഞ്ഞ് ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ, ഡൽഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ, ഡൽഹി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

Also Read: കേന്ദ്രത്തിന് എതിരെ ഒന്നിച്ച് പോരാടാന്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ട് : തീരുമാനം തിങ്കളാഴ്ച

ഡൽഹിയിൽ മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. നിലവിൽ, വായു മലിനീകരണം നിയന്ത്രണവിധേയമാക്കാൻ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അതിശൈത്യം കുറയുന്നതോടെ വായു മലിനീകരണത്തിന്റെ തോതും കുറയുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button