മുംബൈ : 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലമാമെന്ന് ചൂണ്ടിക്കാട്ടിയാണ് 26 വയസ്സുകാരനായ നിതിൻ ധബേറാവുവിനു ജാമ്യം നൽകിയത്.
‘സ്വമേധയാ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും യുവാവുമായി പ്രണയത്തിലാണെന്നും പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. പ്രതിക്കും പ്രായം കുറവാണ്. പ്രണയം മൂലമാണ് ഒരുമിച്ചത്; ലൈംഗിക അതിക്രമം നടന്നിട്ടില്ല’ – ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
read also: വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി ഇനി എസ്എംഎസിലൂടെ അറിയാം! ഈ സംവിധാനം ഉടൻ എനേബിൾ ചെയ്തോളൂ
യുവാവിനൊപ്പം വിവിധ സ്ഥലങ്ങളിൽ താമസിച്ചെന്ന് പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. പുസ്തകം വാങ്ങാനെന്ന വ്യാജേന മകൾ 2020 ഓഗസ്റ്റ് 23ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി കാട്ടി കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നിതിൻ ധബേറാവുമായി പ്രണയത്തിലാണെന്ന് പെൺകുട്ടി പറയുന്നു.
Post Your Comments