Latest NewsKeralaNews

പിണറായി വിജയന്‍ ‘ഹിറ്റ്ലര്‍’, അതിന് തെളിവാണ് പോലീസിന്റെ നരനായാട്ട് – കെ.സി വേണുഗോപാല്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ‘ഹിറ്റ്ലറായി’ മാറിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതിന് തെളിവാണ് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേര്‍ക്ക് പോലീസ് നടത്തിയ നരനായാട്ടെന്ന് വേണുഗോപാൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതയ്ക്കാന്‍ പോലീസിന്റെ കൈയില്‍ കുറുവടിയും നല്‍കി പറഞ്ഞയക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി തരംതാഴ്ന്നിരിക്കുന്നുവെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ച പിണറായി വിജയന്റെ പോലീസ് നടപടി മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെപ്പോലും നാണിപ്പിക്കുന്നതാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

എക്കാലവും പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി തുടരുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും കരുതണ്ടെന്നും മര്‍ദനം ഭയന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കതകുമടച്ച് വീട്ടില്‍ക്കയറി ഇരിക്കുമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button