Latest NewsNewsIndia

മോദി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 25 കോടി ജനങ്ങള്‍

രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നിതി ആയോഗ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നിതി ആയോഗ് റിപ്പോര്‍ട്ട്. ഒന്‍പതു വര്‍ഷത്തിനിടെ 24.82 കോടി പേരാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്. 2013-14ല്‍ 29.17 ശതമാനമായിരുന്ന ദാരിദ്ര്യത്തിന്റെ അനുപാതം 2022-23ല്‍ 11.28 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

Read Also; ഉയർച്ചയിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം

ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും കുറഞ്ഞത്. 5.94 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. ബിഹാറില്‍ 3.77 കോടിയും മധ്യപ്രദേശില്‍ 2.30 കോടിയും രേഖപ്പെടുത്തി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ബഹുമുഖ ദാരിദ്ര്യം അളക്കുന്നത്.

റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.’വളരെ പ്രോത്സാഹജനകമാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും നമ്മുടെ സമ്പദ് വ്യവസ്ഥയിലെ പരിവര്‍ത്തന മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു എല്ലാ ഇന്ത്യക്കാര്‍ക്കും സമൃദ്ധമായ ഭാവി ഉറപ്പാക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും’-അദ്ദേഹം എക്‌സില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button