KeralaLatest NewsNews

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മരത്തിലിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Read Also: കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നു,മന്ത്രി പി രാജീവ് സംശയനിഴലില്‍

രാവിലെ 6.45 ഓടെയായിരുന്നു അപകടം. മകരവിളക്ക് ദര്‍ശിച്ച ശേഷം ശബരിമലയില്‍ നിന്ന് താമരശ്ശേരിയിലേക്ക് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. . നിയന്ത്രണം നഷ്ടമായി ബസ് മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. വന്‍ അപകടമാണ് ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button