Latest NewsIndiaNews

​വായ്പ അടച്ചു തീർത്തിട്ടും ലോൺ ബാക്കിയുണ്ടെന്ന് ‘സ്റ്റാറ്റസ്’; ചെയ്യേണ്ടതെന്ത്?​

നിരവധി കാര്യങ്ങൾക്കായി ആളുകൾ വായ്പയെടുക്കാറുണ്ട്. എന്നാൽ തിരിച്ചടവ് പൂർത്തിയായ ശേഷവും അത് രേഖകളിൽ അപൂർണമായിരിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ബാലൻസ് ട്രാൻസ്ഫർ നിങ്ങളുടെ അഭ്യർത്ഥനയ്ക്ക് ശേഷം ഏകദേശം അഞ്ച് മുതൽ ഏഴ് ദിവസം വരെ എടുക്കും. ചില ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർക്ക് ഒരു ബാലൻസ് ട്രാൻസ്ഫർ പൂർത്തിയാക്കാൻ 14 അല്ലെങ്കിൽ 21 ദിവസമെടുക്കാം. അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്.

​നിങ്ങൾ ഒരു വായ്പയെടുത്തിരിക്കുന്ന വ്യക്തിയാണോ? ആ ലോൺ മുഴുവനായി അടച്ചു തീർത്തെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് വായ്പ നൽകിയ സ്ഥാപനമാണ് നിങ്ങൾ ലോൺ പൂർണമായി തിരിച്ചടച്ചെന്ന് സ്ഥിരീകരിക്കേണ്ടത്. അവരുടെ റെക്കോർഡുകളിൽ ഇത് അപ്ഡേറ്റായിരിക്കുകയും വേണം. വായ്പാ സ്ഥാപനങ്ങൾ ഇത് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വായ്പയെടുത്ത വ്യക്തിയുടെ ഉത്തരവാദിത്തം കൂടിയാണ്. വായ്പ അടച്ചു തീർത്തതിനു ശേഷം ശ്രദ്ധിക്കാവുന്ന ചില പ്രായോ​ഗികമായ കാര്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.​

ഒരു ലോൺ അടച്ചു തീർത്തെങ്കിൽ, കാലതാമസമേതുമില്ലാതെ അതുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ കളക്ട് ചെയ്യുക എന്നതാണ്. രസീതുകൾ, വിനിമയങ്ങളുടെ റെക്കോർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയ രേഖകൾ കരുതാം. ഇത്തരത്തിൽ സമ​ഗ്രമായ ഡോക്യുമെന്റേഷൻ, വായ്പ അടച്ചു തീർത്തെന്നതിന്റെ ശക്തമായ തെളിവായി നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് നേട്ടമാണ്. നിങ്ങളുടെ വായ്പ അടച്ചു തീർത്തതിനു ശേഷവും വായ്പാകുടിശ്ശിക കാണുന്നുണ്ടെങ്കിൽ വായ്പ നൽകിയ സ്ഥാപനത്തെ നേരിട്ട് ബന്ധപ്പെടുക.

പേയ്മെന്റ് നടത്തിയെന്നതിന്റെ തെളിവുകൾ നൽകുക. രേഖകൾ തിരുത്താൻ ആവശ്യപ്പെടാം. ഇത്തരം ആശയവിനിമയത്തിനു ശേഷം ഒരു ഫോളോ അപ് ഇ-മെയിൽ/കത്ത് അയയ്ക്കുക. ഇതിൽ വിഷയത്തിന്റെ ചുരുക്കം വ്യക്തമാക്കിയിരിക്കണം. ഇത്തരത്തിൽ എഴുതപ്പെട്ട രേഖകളിലൂടെയുള്ള ആശയവിനിമയം ഭാവിയിൽ കൂടുതൽ ഉപകാരപ്പെട്ടേക്കും. വായ്പ തിരിച്ചടച്ചില്ലെന്ന സ്റ്റാറ്റസ് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. ഇവിടെ പിഴവുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ക്രെഡിറ്റ് ബ്യൂറോയിൽ അത് റിപ്പോർട്ട് ചെയ്യുക. പിഴവുകൾ പരിശോധിച്ച് അത് തിരുത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button