Latest NewsNewsBusiness

ഇന്ത്യക്കാരാണോ? എങ്കിൽ ഈ 62 രാജ്യങ്ങളിലേക്ക് വിസ വേണ്ട, പട്ടിക ഇങ്ങനെ

ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളാണ് വിസ രഹിത സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്

ന്യൂഡൽഹി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും ചില രാജ്യങ്ങൾ വിസ രഹിത പ്രവേശനം അനുവദിക്കാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് നിരവധി രാജ്യങ്ങൾ വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയും. നിലവിൽ, ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളാണ് വിസ രഹിത സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. വൈവിധ്യമാർന്ന സംസ്കാരങ്ങളും, പ്രകൃതി ഭംഗിയും, ചരിത്രശേഷിപ്പുകളും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

62 രാജ്യങ്ങളിലേക്ക് വിസ ലഭിക്കാൻ ഇനി സമയവും കാശും കളയേണ്ടതില്ല. തെക്ക് കിഴക്കൻ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കരീബിയൻ എന്നിവിടങ്ങളിൽ അതിപ്രശസ്തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്. ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ്, ഈ രാജ്യങ്ങളെല്ലാം വിസ ഇല്ലാത്ത പ്രവേശനം അനുവദിച്ചിരിക്കുകയാണ്. നിലവിൽ, ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാം.

  1. അംഗോള
  2. ബാർബഡോസ്
  3. ഭൂട്ടാൻ
  4. ബോളീവിയ
  5. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
  6. ബുറുണ്ടി
  7. കംബോഡിയ
  8. കേപ് വെർഡെ ദ്വീപുകൾ
  9. കൊമോറോ ദ്വീപുകൾ
  10. കുക്ക് ദ്വീപുകൾ
  11. ജിബൂട്ടി
  12. ഡൊമനിക്ക
  13. എൽ സാൽവഡോർ
  14. എത്യോപ്യ
  15. ഫിജി
  16. ഗാബോൺ
  17. ഗ്രനേഡ
  18. ഗിനിയ ബിസാവു
  19. ഹെയ്തി
  20. ഇന്തോനേഷ്യ
  21. ഇറാൻ
  22. ജമൈക്ക
  23. ജോർദാൻ
  24. കസക്കിസ്ഥാൻ
  25. കെനിയ
  26. കിരിബതി
  27. ലാവോസ്
  28. മക്കാവോ
  29. മഡഗാസ്കർ
  30. മലേഷ്യ
  31. മാലിദ്വീപ്
  32. മാർഷൽ ദ്വീപുകൾ
  33. മൗറിറ്റാനിയ
  34. മൗറീഷ്യസ്
  35. മൈക്രോനേഷ്യ
  36. മോണ്ട്സെറാറ്റ്
  37. മൊസാംബിക്ക്
  38. മ്യാൻമർ
  39. നേപ്പാൾ
  40. നിയു
  41. ഒമാൻ
  42. പലാവു ദ്വീപുകൾ
  43. ഖത്തർ
  44. റുവാണ്ട
  45. സമോവ
  46. സെനഗൽ
  47. സീഷെൽസ്
  48. സിയറ ലിയോൺ
  49. സൊമാലിയ
  50. ശ്രീലങ്ക
  51. സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
  52. സെന്റ് ലൂസിയ
  53. സെന്റ് വിൻസെന്റും ഗ്രനേഡൈൻസും
  54. ടാൻസാനിയ
  55. തായ്‌ലന്റ്
  56. തിമോർ-ലെസ്റ്റെ
  57. ടോഗോ
  58. ട്രിനിഡാഡ് ആൻഡ് ടൊബാഗോ
  59. ടുണീഷ്യ
  60. തുവാലു
  61. വനവാട്ടു
  62. സിംബാബ്‌വെ

Also Read: ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്യാം! ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ ഈ നഗരത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button