Latest NewsKeralaNews

പി രാജീവിന് എന്ത് ബന്ധമാണ് കരുവന്നൂർ ബാങ്കുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കണം: വി മുരളീധരൻ

തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജിവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കരുവന്നൂർ ബാങ്കുമായി രാജീവിന് എന്ത് ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി രാജീവിന് എന്ത് താത്പ്പര്യമാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിൽ ആർക്കൊക്കെ കരുവന്നൂരിൽ നിന്ന് സഹായങ്ങൾ ലഭിച്ചുവെന്ന് അറിയാനുണ്ട്. വ്യവസായ മന്ത്രി മിണ്ടാതിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

Read Also: ‘ഓപ്പറേഷന്‍ സര്‍ദ് ഹവാ’: അതിര്‍ത്തിയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി ബിഎസ്എഫ്

രാവിലെ നവകേരളാ സദസിൽ നടന്നുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ രാജീവ് സംസാരിച്ചത്. എന്നാൽ, ഇഡി ചോദ്യം ചെയ്യുമെന്ന് കേട്ടതിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തെ കാണുന്നില്ല. മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിക്കെതിരെയും കേസെടുക്കാനുള്ള നടപടികൾ നടക്കുകയാണ്. കെഎസ്‌ഐഡിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിലും വ്യവസായ മന്ത്രി പ്രതികരിക്കുന്നില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

കെ എസ് ചിത്രക്കെതിരായ സൈബർ ആക്രമണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ചിത്രക്കെതിരെയുള്ള സൈബർ ആക്രമണം കേരളാ പോലീസ് കാണുന്നില്ലേ. നടക്കുന്നത് ഹൈന്ദവർക്ക് എതിരായ ആസൂത്രിത അക്രമമാണ്. ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ എസ് ചിത്രക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിന്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം, പി രാജീവിനെതിരെ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി രാജീവ് സമ്മർദ്ദം ചെലുത്തിയതെന്നാണ് മൊഴി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി പി രാജീവിൽ നിന്നും മൊഴിയെടുക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കുന്നത് 4,006 കോടി രൂപയുടെ മൂന്ന് സുപ്രധാന പദ്ധതികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button