Latest NewsNewsBusiness

ആദായ നികുതി ദായകരുടെ ശ്രദ്ധയ്ക്ക്! ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഇങ്ങനെ പരിശോധിക്കൂ

ആദയ നികുതി റിട്ടേണുകൾ സമയബന്ധിതമായി പരിശോധിച്ചിട്ടില്ലെങ്കിൽ ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയില്ല

ഉയർന്ന വരുമാനത്തിന് അനുസൃതമായി ആദായ നികുതി ഫയൽ ചെയ്യുന്നവർ നിരവധിയാണ്. അത്തരത്തിൽ ആദായ നികുതി ദായകർക്ക് ഐടിആർ ഫണ്ട് നില ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്താണ് ഐടിആർ റീഫണ്ട് നില പരിശോധിക്കേണ്ടത്. ആദായ നികുതി റിട്ടേൺ റീഫണ്ട് ലഭിക്കാത്തവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, അതിന്റെ പ്രധാന കാരണം ആദായ നികുതി വകുപ്പ് നിങ്ങളുടെ റിട്ടേൺ പരിശോധിക്കാത്തത് കൊണ്ടാകാം.

ആദയ നികുതി റിട്ടേണുകൾ സമയബന്ധിതമായി പരിശോധിച്ചിട്ടില്ലെങ്കിൽ ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയില്ല. ആദായ നികുതി അടയ്ക്കുന്നവർക്ക്, ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്നോളജ്മെന്റ് നമ്പർ ഉപയോഗിച്ച് ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും. ഇവ എങ്ങനെ പരിശോധിക്കണമെന്ന് പരിചയപ്പെടാം.

ഐടിആർ റീഫണ്ട് നില പരിശോധിക്കുന്ന വിധം

  • ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ഓപ്പൺ ചെയ്യുക.
  • യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ‘മൈ അക്കൗണ്ട്’ എന്നതിലേക്ക് പോയി ‘റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, ‘ആദായ നികുതി റിട്ടേണുകൾ’ തിരഞ്ഞെടുത്ത് ‘സബ്മിറ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾക്ക് നൽകിയ നമ്പറിൽ ക്ലിക്ക് ചെയ്യുക
  • റീഫണ്ട് ഇഷ്യൂ ചെയ്യുന്ന തീയതി ഉൾപ്പെടെ നിങ്ങളുടെ എല്ലാ ഐടിആർ വിശദാംശങ്ങളും കാണിക്കുന്ന ഒരു പുതിയ വെബ്‌പേജ് ഇതോടെ തുറക്കും. ഇതിലൂടെ ഐടിആർ പരിശോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button